റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി

May 28, 2023 - 2:09 pm

അബുജ: എണ്ണ മോഷ്ടിച്ചതായി ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.

കപ്പലിലുണ്ടായിരുന്ന 26 ല്‍ 16 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരെയും മോചിപ്പിച്ചിട്ടുണ്ട്. ഇവരെയും വഹിച്ചുള്ള എം ടി ഹിറോയിക് കപ്പല്‍ കപ്പല്‍ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. താമസിയാതെ തന്നെ നാട്ടിലെത്തുമെന്ന് മോചിതരായ മലയാളികള്‍ അറിയിച്ചു.

നൈജീരിയന്‍ സൈന്യമാണ് കപ്പലിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തത്. ഒമ്പത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് നാവികര്‍ മോചിപ്പിക്കപ്പെട്ടത്. ഒമ്പത് ദിവസത്തിനകം കപ്പല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *