റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെസി പി എസി ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍

June 2, 2023 - 12:29 pm

പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസി പാരീസ് സെയിന്റ് ജര്‍മന്‍ (പി എസ് ജി) ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിച്ച് പരിശീലകന്‍ ക്രിസ്റ്റോഫെ ഗാല്‍ഷ്യര്‍. വരുന്ന ശനിയാഴ്ച ക്ലെര്‍മോണ്ടിനെതിരെ പാര്‍ക് ഡെ പ്രിന്‍സെസില്‍ നടക്കുന്നത് പി എസ് ജിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് ഗാല്‍ഷ്യര്‍ വ്യക്തമാക്കി. ജൂണ്‍ അവസാനമാണ് പി എസ് ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുന്നത്.
2021 ആഗസ്റ്റിലാണ് ചാമ്പ്യന്‍സ ലീഗ് കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ മെസിയെ ക്ലബ് റിക്രൂട്ട് ചെയ്തത്. എന്നാല്‍, ആ സ്വപ്നം ഇപ്പോഴും സഫലമാക്കാനായിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ ടീമിനു കഴിഞ്ഞു. 11ാമത്തെ കിരീടമാണ് പി എസ് ജി സ്വന്തമാക്കിയത്. പക്ഷെ, ലീഗിലെ ആദ്യ 26 മത്സരങ്ങളില്‍ നിന്ന് ആറ് ഗോള്‍ മാത്രമാണ് മെസിക്ക് നേടാന്‍ കഴിഞ്ഞത്. മുന്‍നിര താരം കിലിയന്‍ എംബാപ്പെയുമായി കൃത്യമായ ധാരണ ഉണ്ടാക്കാന്‍ സാധിച്ചതോടെ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു. സീസണില്‍ 31 ലീഗ് മത്സരങ്ങളില്‍ നിന്ന് 16 ഗോള്‍ സ്‌കോര്‍ ചെയ്ത മെസി നിരവധി അസിസ്റ്റുകളും നല്‍കി. പി എസ് ജിക്കായി കളിച്ച എല്ലാ മത്സരങ്ങളില്‍ നിന്നുമായി 21 ഗോള്‍ നേടാനും മെസിക്കു കഴിഞ്ഞു. 20 അസിസ്റ്റും നല്‍കാനായി.ക്ലബിന്റെ അനുമതിയില്ലാതെ സഊദി അറേബ്യയിലേക്കു പോയതിന് ഈ സീസണിനു മുമ്പായി താരത്തെ പി എസ് ജി സസ്പെന്‍ഡ് ചെയ്തിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ടൂറിസം അഭിവൃദ്ധിപ്പെടുത്തുന്നതിനായുള്ള സഊദിയുമായി മെസി വാണിജ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *