റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാപ് മഹാപഞ്ചായത്ത് ആരംഭിച്ചു

June 2, 2023 - 2:24 pm

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഖാപ് മഹാപഞ്ചായത്ത് ആരംഭിച്ചു. മുസഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് ഖാപ് മഹാപഞ്ചായത്ത് തുടങ്ങിയത്. സംയുക്ത കിസാന്‍ മോര്‍ച്ച ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. 03/06/23 ശനിയാഴ്ച കുരുക്ഷേത്രയിലും ജൂണ്‍ നാലിന് സോനിപത്തിലും ഖാപ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നരേഷ് ടിക്കായത്ത് പറഞ്ഞു.

അഞ്ച് ദിവസത്തിനകം ബ്രിജ്ഭൂഷണെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് വിവരം. ഗുസ്തി താരങ്ങള്‍ എന്ത് തീരുമാനമെടുത്താലും അവര്‍ക്കൊപ്പമായിരിക്കും തങ്ങളെന്ന് നരേഷ് ടിക്കായത്ത് പറഞ്ഞു. ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനെത്തിയപ്പോള്‍ പിന്തിരിപ്പിച്ചത് കര്‍ഷക നേതാക്കളായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *