റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിന്‍ അപകടം: മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനവുമായി സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

June 5, 2023 - 11:49 am

ഒഡീഷ : ഒഡീഷയിലെ ബാലസോറിലുണ്ടായി ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരന്ദര്‍ സെവാഗ്. തന്റെ ഉടമസ്ഥതയിലുളള സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സെവാഗ് അറിയിച്ചു. ട്രെയിന്‍ അപകടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സെവാഗിന്റെ ട്വീറ്റ്. ‘ഈ ചിത്രം നമ്മളെ ഏറെക്കാലം വേട്ടയാടും. ദു:ഖത്തിന്റെ ഈ വേളയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ദാരുണമായ ഈ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക എന്നതാണ്. ആ കുട്ടികള്‍ക്ക് സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബോര്‍ഡിംഗ് സൗകര്യത്തില്‍ ഞാന്‍ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു.’- സെവാഗ് കുറിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *