റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ എലൈറ്റ് ആശുപത്രിയിലെ നേഴ്സുമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്

June 7, 2023 - 12:07 pm

തൃശൂർ : പിരിച്ചുവിട്ട രണ്ടു നേഴ്സുമാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് തൃശൂർ എലൈറ്റ് ആശുപത്രിയിലെ നേഴ്സുമാർ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. 2023 ജൂൺ 6 ന് ആണ് സമരം ആരംഭിച്ചത്. എൻഎ നടത്തിയ സമരത്തിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടൽ എന്ന് ജീവനക്കാർ ആരോപിച്ചു.

മിനിമം സ്റ്റാഫിനെ നിർത്തി ബാക്കിയുള്ള ജീവനക്കാരാണ് പണിമുടക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ പ്രവർത്തനം മോശമായതിനാൽ ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പിരിച്ചുവിട്ട വരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *