റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പോ നിരക്ക് 6.5% ആയി തുടരും : ആർബിഐ

June 8, 2023 - 2:13 pm

ന്യൂഡൽഹി: രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.2% തന്നെയാകും. ആഗോള സാമ്പത്തികസ്ഥിതി പ്രവചനാതീതമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം തൃപ്തികരമെന്ന് ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടർന്നാണ് റിസർവ്ബാങ്ക് നടപടി.

കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടര ശതമാനമാണ് റിപ്പോ നിരക്ക് വർധിപ്പിച്ചത്. 2022 മെയിൽ പലിശ നിരക്ക് കൂട്ടാൻ ആരംഭിച്ച ആർബിഐ വർദ്ധനയ്ക്ക് സഡൻ ബ്രേക്ക് ഇട്ടത് കഴിഞ്ഞ 2023 ഏപ്രിലിൽ മാത്രമാണ്.

എന്നാൽ വിപണിയിലും കറൻസിയിലും നിക്ഷേപം നടത്തുന്നതിൽ നിന്ന് വിഭിന്നമായി ബാങ്ക് നിക്ഷേപം, ഭൂമി തുടങ്ങിയ സാമ്പ്രദായിക നിക്ഷേപങ്ങളിലാണ് ഇന്ത്യക്കാരുടെ ഭൂരിപക്ഷം നിക്ഷേപവും. അതുകൊണ്ട് പലിശ നിരക്ക് ഉയർത്താത്തത് വായ്പയിൽ ആശ്വാസമാകുമ്പോൾ തന്നെ നിക്ഷേപ രംഗത്ത് തിരിച്ചടി സൃഷ്ടിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *