റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന നികുതി വിഹിതമായി 1.18 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2277 കോടി

June 13, 2023 - 10:48 am

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1.18 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് നികുതി വിഹിതമായി 2277 കോടി രൂപ ലഭിക്കും, തമിഴ്നാട് 4825 കോടി, ഗുജറാത്ത് -4114 കോടി, കര്‍ണാടക 4314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുകനടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാംഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കിയിട്ടുണ്ട്. സാധാരണ പ്രതിമാസ വിഹിതം 59140 കോടി രൂപയാണ്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനാ പദ്ധതികള്‍ തുടങ്ങിയവക്കാണ് ധനമന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *