റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്ക് കുട പിടിക്കുകയാണ് യെച്ചൂരിയെന്ന് രമേശ് ചെന്നിത്തല

June 15, 2023 - 11:53 am

തിരുവനന്തപുരം: ഡൽഹിയിൽ ഒരു നയം കേരളത്തിൽ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്ന് ചെന്നിത്തലയുടെ വിമർശനം. മാധ്യമങ്ങൾക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളിൽ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല വിർശിച്ചു. മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുമ്പോൾ നരേന്ദ്ര മോദിയെ വിമർശിക്കുന്ന യെച്ചൂരി കേരളത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്ന സർക്കാർ നടപടിയെ പറ്റി ഒന്നും പറയുന്നില്ല.

കേരളത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത കാര്യത്തെ പറ്റി യെച്ചൂരിയോട് ചോദിച്ചാൽ അദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപടി, വിവര സാങ്കേതികരംഗം ഇത്രയും വളർന്ന കാലത്ത് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന യെച്ചൂരി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നത്? സീതാറാം യെച്ചൂരിയെ പോലുള്ളവർ വിശാലമായി ചിന്തിക്കാതെ പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്ക് കുട പിടിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *