റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട് സ്കൂളുകളിൽ മോഷണം, സിസി കാമറകളുടെ ഹാർഡ് ഡിസ്കും പോയി

June 16, 2023 - 12:24 pm

കാസർകോട്: ജില്ലയിൽ സ്കൂളുകളിൽ കേന്ദ്രീകരിച്ച് മോഷണങ്ങൾ. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയിൽ വരെ കാസർകോട്ടെ കള്ളന്മാർ കൈയിട്ട് വാരുകയാണ്. കാസർകോട് നഗരത്തിലെ ഗവ. യുപി സ്കൂളിലും സമീപമുള്ള ബിഇഎം ഹയർസെക്കൻഡറി സ്കൂളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 2023 ജൂൺ 15ന് രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

ഗവ യുപി സ്കൂളിലെ ഓഫീസ് മുറി കുത്തി തുറന്ന് അകത്ത് കയറിയ കള്ളന്മാർ സാന്ത്വന പെട്ടിയിൽ ഉണ്ടായിരുന്ന പണം കവർന്നു. മൂവായിരത്തോളം രൂപയാണ് ഇതിലുണ്ടായിരുന്നത്. അലമാരയും കുത്തി തുറന്നിട്ടുണ്ട്. ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം ഓഫീസിലിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ കള്ളന്മാർ കൊണ്ടുപോയി.

ഹയർ സെക്കൻഡറി വിഭാഗം ഓഫീസിൽ നിന്ന് രണ്ടായിരം രൂപയും മോഷ്ടിച്ചു. അലമാരകളെല്ലാം കുത്തിപ്പൊളിച്ചു. സ്കൂളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്ക്കുമായാണ് കള്ളന്മാർ സ്ഥലം വിട്ടത്. രാവിലെ സ്കൂളുകൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ടൗൺപൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *