റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

July 1, 2023 - 12:25 pm

കൊച്ചി: കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡ്സിട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ലിസ്റ്റിൻ സ്റ്റീഫൻ. സിയാദ് കോക്കർ മാറുന്ന ഒഴിവിലേക്കാണ് ലിസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലിസ്റ്റിൻ. എതിരില്ലാതെയാണ് ലിസ്റ്റിൻ സ്റ്റീഫൻ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എവർഷൈൻ മണി ആണ് സെക്രട്ടറി. മുരളി മൂവീസ് ഉടമ വി പി മാധവൻ നായർ ട്രെഷറർ. കഴിഞ്ഞ അഞ്ച് കാലയളവിലും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആയിരുന്നത് സിയാദ് കോക്കർ ആയിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര നിർമ്മാണ- വിതരണം രം​ഗത്തുള്ള ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയുടെ പുതുകാലത്തേക്കുള്ള മാറ്റത്തിന് തുടക്കമിട്ട ട്രാഫിക് എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് 2011 ലാണ് അദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ മാജിക് ഫ്രെയിം​ഗ് രം​ഗത്തെത്തുന്നത്. ചാപ്പ കുരിശ്, ഉസ്താദ് ഹോട്ടൽ, കെട്ട്യോളാണ് എന്റെ മാലാഖ, ഡ്രൈവിം​ഗ് ലൈസൻസ്, ജന ​ഗണ മന, കടുവ, കൂമൻ, തുറമുഖം തുടങ്ങി ഇരുപതിലേറെ ചിത്രങ്ങൾ ലിസ്റ്റിന്റെ നിർമ്മാണത്തിൽ ഇതിനകം പുറത്തെത്തി.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും (ഡ്രൈവിം​ഗ് ലൈസൻസ് എന്ന ചിത്രത്തിൻറെ റീമേക്ക് ആയിരുന്ന സെൽഫിയുടെ നിർമ്മാണ പങ്കാളി) ചിത്രങ്ങൾ നിർമ്മിച്ചു. ഇതരഭാഷകളിലെ ബി​ഗ് ബജറ്റ് സൂപ്പർതാര ചിത്രങ്ങളുടെ കേരളത്തിലെ പ്രധാനപ്പെട്ട വിതരണക്കാരൻ കൂടിയാണ് ഇന്ന് ലിസ്റ്റിൻ സ്റ്റീഫൻ. അജയന്റെ രണ്ടാം മോഷണം, ​ഗരുഡൻ, താരം, പേരിടാത്ത ഹനീഫ് അദേനി ചിത്രം എന്നിവയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ പുറത്തെത്താനിരിക്കുന്ന സിനിമകൾ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *