റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം.

July 11, 2023 - 5:33 pm

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ ബൂത്തിന് നേരെ ആക്രമണം . തൃണമൂൽ പ്രവർത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.എന്നാൽ അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഗവർണർ സി വി ആനന്ദബോസ് പറഞ്ഞു

നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 9108 വാർഡിൽ തൃണമൂൽ കോൺഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത് സിപിഐഎം 343 , കോൺഗ്രസ് 146, ബിജെപി 371 മറ്റുള്ളവർ 136 എന്നിങ്ങനെയാണ് ലീഡ് നില. 2023 ജൂലൈ 8 ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങൾ അരങ്ങേറിയതിനെ തുടർന്ന് ജൂലൈ 10ന് 19 ജില്ലകളിലെ 696 ബൂത്തുകളിൽ റീപോളിംഗ് നടന്നിരുന്നു.

ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്താൻ ഓരോ ബൂത്തിലും ബംഗാൾ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുർബ മേദിനിപുരിലെ തംലുകിൽ തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി സംഘർഷമുണ്ടായി. കൂച്ച് ബിഹാറിലും സംഘർഷമുണ്ടായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *