റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

July 11, 2023 - 11:53 am

ഇരുചക്രവാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റും എന്നിരിക്കെ കുട പിടിക്കുന്നത് പാരച്ച്യൂട്ട് എഫക്ടിറ്റിന് സാധ്യത വർദ്ധിപ്പിക്കും. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗതയും കുടയിൽ അനുഭവപ്പെടും. കുടയുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മർദ്ദവും കൂടാറുണ്ട്. വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട പിടിക്കുന്നതിനാൽ :-

  1. ദൃശ്യപരത കുറയുന്നു- ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡിനേയും ചുറ്റുമുള്ള വാഹനങ്ങളേയും മറ്റ് അപകട സാധ്യതകളെയും കാണുന്നത് കുറയ്ക്കുകയും ചെയ്യും.
  2. നിയന്ത്രണം നഷ്ടമാകുന്നു- ഇരുചക്രവാഹനം ഓടിക്കുമ്പോൾ ശരിയായ നിയന്ത്രണത്തിനും ബാലൻസിനുമായി രണ്ട് കൈകളും ഹാൻഡിൽ ബാറിൽ പിടിക്കേണ്ടത് ആവശ്യമാണ്.ഒരു കൈയ്യിൽ കുട പിടിക്കുന്നത് വാഹനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെ അപകടത്തിലാക്കുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.
  3. ശ്രദ്ധ- റൈഡിംഗിൽ കുടയിലേക്ക് ശ്രദ്ധ തിരിയുന്നതോടെ റോഡിൽനിന്നും ട്രാഫിക്കിൽനിന്നും മറ്റ് പ്രധാന ഘടകങ്ങളിൽനിന്നും നമ്മുടെ ശ്രദ്ധയെ തിരിച്ചേക്കാം. നമ്മുടെ ശ്രദ്ധ വാഹനം പൂർണ്ണമായും സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നതിലായിരിക്കണം, കുട ഉപയോഗിക്കുന്നത് ശ്രദ്ധ തിരിക്കുകയും തന്മൂലം മോശം തീരുമാനങ്ങളിലേക്കും റിഫ്‌ളക്‌സ് ആക്ഷൻ നഷ്ടപ്പെടുന്നതിലേക്കും നയിക്കും.
  4. കാറ്റിന്റെ പ്രതിരോധം: ഇരുചക്രവാഹന യാത്രക്കിടയിലുള്ള ശക്തമായ കാറ്റ് തുറന്ന കുടയിൽ കാര്യമായ ശക്തി ചെലുത്തും, വലിയ ചരക്ക് വഞ്ചികൾ പോലും ചെറിയ പായയുടെ സഹായത്തോടെ വലിച്ച് കൊണ്ടുപോകുന്നത് ഇതിനു ഉദാഹരണമാണ്. കാറ്റിന്റെ ദിശ വാഹനം ഓടിക്കുന്നതിന്റെ എതിർദിശയിൽ ആണെങ്കിൽ കുടയിൽ അനുഭവപ്പെടുന്ന മർദ്ദം ഈ രണ്ടു വേഗതകളുടെയും ആകെ തുകയായിരിക്കും. പ്രവചനാതീതമായിരിക്കും ഇതിന്റെ റിസൾട്ട്. ഈ പാരച്യൂട്ട് എഫക്ട് മൂലം കുട പിടിക്കുന്ന കൈ പുറകോട്ട് വലിക്കുകയും കുടയുടെ മേൽ, പെട്ടെന്നുള്ള ഈ നിയന്ത്രണം നഷ്ടപ്പെടൽ വാഹനത്തിന്റെ നിയന്ത്രണത്തേ തന്നെ ബാധിക്കുകയും വാഹനം പാളുന്നതിനും കാരണമാകും.
Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *