റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘സ്‌നേഹ നിലാവ് 2023’ വോയ്സ് ഓഫ് ആലപ്പി ഈദ് ആഘോഷവും മെമ്പർഷിപ്പ് കാർഡ് വിതരണവും

July 11, 2023 - 10:49 am

‘സ്‌നേഹ നിലാവ് 2023’ വോയ്സ് ഓഫ് ആലപ്പി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സൽമാബാദ് ഹാളിൽ ബലിപെരുന്നാൾ ആഘോഷിച്ചു, ജോയിന്റ് സെക്രട്ടറി അശോകൻ താമരക്കുളം ഏവരെയും സ്‌നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്സ് ഓഫ് ആലപ്പിയുടെ കലാകാര കൂട്ടായ്മയായ ‘അരങ്ങ് ആലപ്പിയുടെ’ നേതൃത്വത്തിൽ ഒപ്പനയും മറ്റു വിവിധ കല പരിപാടികളും അംഗങ്ങൾ അവതരിപ്പിച്ചു.

വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന സ്‌നേഹനിലാവ് 2023 സംഘടനയുടെ രക്ഷാധികാരിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ സോമൻബേബി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്ററും വൈസ് പ്രസിഡന്റുമായ അനസ് റഹിം ഈദ് സന്ദേശം നൽകി. തുടർന്ന് മെമ്പർഷിപ്പ് കാർഡിന്റെ വിതരണ ഉത്ഘാടനം വിവിധ ഏരിയ കമ്മിറ്റികൾക്ക് നൽകികൊണ്ട് ഇന്ത്യൻ സ്‌കൂൾ എക്‌സികുട്ടീവ് അംഗം അജയകൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ രക്ഷാധികാരികൾ ആയ ഡോക്ടർ പിവി ചെറിയാൻ, അനിൽകുമാർ യുകെ, ജിജു ജേക്കബ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ, പ്രോഗ്രാം സബ് കൺവീനർ സുമൻ സഫറുള്ള, വനിതാ വിഭാഗം സെക്രട്ടറി രശ്മി അനൂപ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കല വിഭാഗം സെക്രട്ടറി ദീപക് തണൽ ആയിരുന്നു സ്‌നേഹനിലാവിന്റെ അവതാരകൻ. സൽമാബാദ് ഏരിയ പ്രസിഡന്റ് പങ്കെടുത്ത എല്ലാവർക്കും നന്ദിരേഖപ്പെടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *