റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെ.കെ ഏബ്രഹാമിന് ഉപാധികളോടെ ജാമ്യംമാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ് കെ.കെ ഏബ്രഹാം

July 13, 2023 - 9:21 pm

കൽപ്പറ്റ: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ ഏബ്രഹാമിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ് അദ്ദേഹം.

രണ്ടു കേസുകളാണ് ഏബ്രഹാമിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരു കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വ്യാജരേഖകളുണ്ടാക്കി തങ്ങളുടെ പേരിൽ വായ്പയെടുത്തെന്ന് ചൂണ്ടിക്കാട്ടി പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട ഡാനിയേൽ നൽകിയ പരാതിയിലാണ് ഒരു കേസ്. കേളക്കവല ചെമ്പകമൂലയിലെ കർഷകൻ രാജേന്ദ്രൻ നായരെ ആത്മഹത്യക്കു പ്രേരിപ്പിച്ചെന്നാണ് മറ്റൊരു കേസ്. ഇതിൽ ഡാനിയേലിന്‍റെ പരാതിയിലുള്ള കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *