റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ.

July 23, 2023 - 2:50 pm

മികച്ച ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നുവെന്ന് ദേവനന്ദ. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ദേവനന്ദ രംഗത്തെത്തിയത്. .ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂ എന്ന് ദേവനന്ദ പറഞ്ഞു. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദ പ്രതികരിച്ചു.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ തന്മയ സോൾ, മാസ്റ്റർ ഡാവിഞ്ചി എന്നിവരാണ് ഈ വർഷത്തെ ബാലതാരങ്ങൾക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നൈന്റീസ് കിഡ്സ്, എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. എന്നാൽ ജൂറി ദേവനന്ദയെ പരിഗണിച്ചില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു.

മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പിയും രംഗത്തെത്തിയിരുന്നു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചെന്ന് ബിജി തമ്പി വിമർശിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *