റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈ ജനപ്രിയ ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഇന്ത്യന്‍ നടനായി അല്ലു അര്‍ജുന്‍.

July 25, 2023 - 1:03 pm

ലോകമെമ്ബാടുമുള്ള തന്റെ ആരാധകരുമായി സവിശേഷമായൊരു ബന്ധം പങ്കിടുന്ന കാര്യത്തില്‍ അല്ലു അര്‍ജുന്‍ എന്നും മുന്‍പന്തിയിലാണ്, അതിന്റെ പ്രതിഫലനമെന്ന നിലയില്‍ത്തന്നെ ആരാധകരുമായി പതിവായി ഇടപഴകുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹത്തിനുള്ള ഫാന്‍ ഫോളോയിംഗ് വളരെ കൂടുതലാണ്.
ഇപ്പോഴിതാ ഈയിടെ ആരംഭിച്ച ‘ത്രെഡ്സ്’ എന്ന ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്സുമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാതാരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.

സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സിനിമാതാരങ്ങളില്‍ ഒരാളായിരിക്കുമ്ബോള്‍ത്തന്നെ ലളിതമായ ജീവിതശൈലിയാലും പെരുമാറ്റത്താലും സഹജീവിസ്നേഹത്താലും ആരാധകപ്രീതി നേടാന്‍ അല്ലു അര്‍ജുനു സാധിക്കുന്നുണ്ട്.

ലോകത്തുടനീളമുള്ള ഫാന്‍സ്‌ ആകാംക്ഷയോടെ അല്ലു അര്‍ജുന്റെ വെള്ളിത്തിരയിലെ അടുത്ത അവതാരത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ‘പുഷ്പ 2’വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *