റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിയാന: മഹാദേവ് ക്ഷേത്രത്തില്‍ അഭയം തേടിയ 2,500 പേര്‍ കുടുങ്ങിക്കിടക്കുന്നു

August 1, 2023 - 10:06 am

ഗുരുഗ്രാം: ഗുരുഗ്രാമിന് സമീപമുള്ള നൂഹ് ജില്ലയില്‍ വി എച്ച് പി നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടെയാണ് ഹരിയാന സംഘര്‍ഷമുണ്ടായത്. ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് യാത്ര ഒരു സംഘം തടയുകയായിരുന്നു. പരസ്പരം കല്ലേറുണ്ടാകുകയും സര്‍ക്കാര്‍- സ്വകാര്യ വാഹനങ്ങള്‍ തീവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പിനിടെയാണ് പോലീസുകാര്‍ക്കും വെടിയേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് നൂഹിലെ നുല്‍ഹാര്‍ മഹാദേവ് ക്ഷേത്രത്തില്‍ അഭയം തേടിയ 2,500 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *