റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനിലെ കൂട്ടക്കൊലപാതകം; പ്രകോപനമായത് അവധി അനുവദിക്കാത്തതെന്ന് എഫ്ഐആര്‍

August 2, 2023 - 10:03 am

മുംബൈ: ട്രെയിനില്‍ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേലുദ്യോഗസ്ഥനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി ചേതിന്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്. അസുഖമായതിനാല്‍ അവധി അനുവദിക്കണമെന്ന് പ്രതി തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവധിയുടെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉണ്ടായി. ഇതിന് ശേഷമാണ് കയ്യിലുണ്ടായിരുന്ന എ കെ 47 തോക്ക് ഉപയോഗിച്ച് പ്രതി തുടരെ വെടിയുതിര്‍ത്തതെന്ന് എഫ്ഐആറില്‍ പറയുന്നു.ചേതന്‍ സിംഗ് അടക്കം നാലംഗ റെയില്‍വെ പോലീസ് സംഘമാണ് ജയ്പൂര്‍ മുംബൈ സെന്‍ട്രല്‍ എക്സ്പ്രസില്‍ ഡ്യൂട്ടിക്കായി കയറിയത്. ട്രെയിന്‍ വല്‍സാഡ് എത്തിയപ്പോള്‍ എഎസ്ഐ ടിക്കാറാം മീണയോടെ തന്റെ ആരോഗ്യം ക്ഷീണിച്ചെന്നും ഡ്യൂട്ടി പാതിവഴിയില്‍ അവസാനിപ്പിച്ച് വീട്ടിലേക്ക് പോവാന്‍ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട ടിക്കാറാം മീണ തോക്ക് ഒപ്പമുള്ള കോണ്‍സ്റ്റബിളിന് കൈമാറി തത്ക്കാലം ആളൊഴിഞ്ഞ സീറ്റില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചു.

അല്‍പ സമയം വിശ്രമിച്ച പ്രതി വിശ്രമിച്ച ദേഷ്യത്തില്‍ എഴുന്നേറ്റ് വന്ന് തന്റെ കയ്യില്‍ നിന്ന് തോക്ക് ബലമായി പിടിച്ച് വാങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ മൊഴി. വിശ്രമിക്കുന്നതിനിടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയുമായും ഇയാള്‍ ക്ഷോഭിച്ചു. എഴുന്നേറ്റ് വന്ന പ്രതി ടിക്കാറാം മീണയുമായി തകര്‍ത്തിലേര്‍പ്പെടുകയും കയ്യിലുള്ള എകെ 47 ഉപയോഗിച്ച് കൂട്ടക്കൊല നടത്തുകയുമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *