റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം

August 21, 2023 - 7:44 pm

രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് ആർബിഐയുടെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലേക്ക് നേരത്തെ നിക്ഷേപകർ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നുംഇന്ന് ഉത്തർപ്രദേശ് മാറ്റത്തിന്റെ പാതയിലാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം യുപിയാണ്. ആറ് വർഷം മുമ്പ് ആരും യുപിയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ആഴ്ചയിൽ ആർബിഐയുടെയും നിതിയുടെയും റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറിയെന്നാണ് നിതി ആയോഗ് ഈ റിപ്പോർട്ടുകൾ പറയുന്നത്.’- യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് വേണ്ട ശുപാർശകൾ ബാങ്കുകളിലെത്തുകയും അവ നടപ്പിലാക്കുന്നതിന് വേണ്ട വായ്പാ സഹായങ്ങൾ ബാങ്കുകൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ബാങ്ക് സഹായങ്ങൾ ലഭിച്ച പദ്ധതികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആർബിഐയുടെ റിപ്പോർട്ട് എത്തിയിരിക്കുന്നത്.

2022-23 കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.. വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി എത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവുമധികം നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത് യുപി, മഹാരാഷ്‌ട്ര, ഒഡിഷ, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *