റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ആശാവർക്കേഴ്സ് യൂണിയൻ ധർണ നടത്തി

August 24, 2023 - 9:52 am

ഇടുക്കി: ആശാ വർക്കർമാരെ ക്കൊണ്ട് അധിക ജോലിയെടുപ്പിക്കുന്നത് അവസാനിപ്പിക്കുക, ഓണത്തിന് ഉത്സവബത്ത 3000 രൂപ അനുവദിക്കുക, വെൽനെസ് സെന്ററിന്റെ പ്രവർത്തനത്തിന് എല്ലാ ആഷമാർക്കും 1000 രൂപ അനുവദിക്കുക, സർക്കുലറിൽ ഉള്ള ജോലി ചെയ്യാൻ അനുവദിക്കുക ഞായറാഴ്ച ദിവസങ്ങളിൽ അവധി നൽകുക, ഓൺലൈൻ സർവ്വേകൾക്ക് ഉപകരണങ്ങൾ നൽകുക, സർവ്വേകൾക്ക് വേതനം നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു ) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്തി.

തുടർന്ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സിഐടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മേരി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം എസ് സുനിൽകുമാർ, ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സിന്ധു വിനോദ് , ജില്ലാ ട്രഷറർ ഷീ മോൾ ഷേറി എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *