റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദി പരിശീലകനായി മാന്‍സിനി വരുന്നു

August 25, 2023 - 2:38 pm

റിയാദ്: വിഖ്യാത ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനി സൗദി അറേബ്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകും. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി മാന്‍സിനി ധാരണയില്‍ എത്തിയതായി ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.

77 മില്യണ്‍ പൗണ്ട് ആണ് സൗദി അറേബ്യ മാന്‍സിനിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.
സൗദി അറേബ്യ അടുത്തകാലത്ത് ഫുട്‌ബോളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതിലെ ഏറ്റവും ഒടുവിലെ ചുവടുവയ്പാകുമിത്. 2018 മുതല്‍ ഇറ്റലിയുടെ പരിശീലകനായിരുന്ന മാന്‍സിനി ആഗസ്റ്റ് 13നാണ് സ്ഥാനമൊഴിഞ്ഞത്. അന്നുമുതല്‍ സൗദിയിലേക്കു പോകുന്നുവെന്നു വാര്‍ത്തകളുണ്ടായിരുന്നു.കഴിഞ്ഞ യൂറോ കപ്പില്‍ ഇറ്റലിയെ ജേതാക്കളാക്കിയ പരിശീകനാണ് മാന്‍സിനി. എന്നാല്‍ ഖത്തര്‍ ലോകകപ്പിനു യോഗ്യത നേടാന്‍ ഇറ്റലിക്ക് ആയിരുന്നില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *