റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

September 6, 2023 - 6:38 am

കൊല്ലം: ഫേസ്ബുക്ക് വഴിപരിചയത്തിലായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂർ പൊലീസിൻറെ പിടിയിലായത്. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന യുവതിയുമായി 2012ലാണ് ഫേസ്ബുക്ക് വഴി സിബിൻ പരിചയത്തിലായത്. 2013 ഡിസംബറിൽ യുവതി നാട്ടിൽ എത്തിയപ്പോൾ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടിൽ എത്തി വിശ്വസം പിടിച്ച് പറ്റുകയും ചെയ്തു.

പിന്നീട് പല ആവശ്യങ്ങൾ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയിൽ നിന്ന് കൈക്കലാക്കി. 2020ലും 2022ലും നിർബന്ധിച്ച് യുവതിയെ നാട്ടിൽ എത്തിച്ച പ്രതി പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നുമാണ് കേസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *