റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാക്കനാട് ജലാറ്റിൻ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

September 20, 2023 - 5:16 am

കൊച്ചി : കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ മൊറാങ്കു (30) ആണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. നജീബ് (48),സനീഷ് (37),പങ്കജ് (36),കൗഷുവ് (36) എന്നവർക്കാണ് പരിക്കേറ്റത് .ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്.2023 സെപ്തംബർ 9 ന് വൈകിട്ട് 8 മണിയോടെയാണ് സംഭവം .രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്.

ഈ കമ്പനിയിൽ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ് ആശുപത്രിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരുക്കാണ്. രാസവസ്തുക്കൾ സൂക്ഷിച്ച ടിൻ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടാകുകയായിരുന്നു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവർത്തനമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.അപകടം നടക്കുന്ന സമയത്ത് കമ്പനിക്കുളളിൽ 25 പേർ ജോലി ചയ്തിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *