റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പത്മകുമാറിനെയും കുടുംബത്തെയും ചോദ്യംചെയ്തത് പുലർച്ചെ 3 മണിവരെ

December 2, 2023 - 12:28 pm

ഓയൂരിൽനിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തത് പുലർച്ചെ 3 മണിവരെ. ഏകദേശം 10 മണിക്കൂറോളമാണ് കെ ആർ പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍ ചോദ്യംചെയ്തത്. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. രാവിലെ തിരികെ എത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ രാവിലെ പുനരാരംഭിക്കും.

കുട്ടിയുടെ കുടുംബവുമായി പത്മകുമാറിന് പണമിടപാട് ഉണ്ടായിരുന്നോ?

കുട്ടിയുടെ കുടുംബവുമായി പത്മകുമാറിന് പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരേണ്ടത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *