റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമരാഗ്നിയില്‍ അതൃപ്തി തുടരുന്നു; പത്തനംതിട്ടയില്‍ സംയുക്തവാര്‍ത്താ സമ്മേളനം ഇല്ല

February 27, 2024 - 11:19 am

പത്തനംതിട്ട: കോണ്‍ഗ്രസ് സമരാഗ്‌നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഡിസിസി ഓഫീസിലായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന്‍ എത്താന്‍ വൈകിയതിന് സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയിരുന്നത് വിവാദമായിരുന്നു.

ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരന്‍ അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധാകരന്‍ കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ താനും സതീശനുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *