റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.ടി. ജലീല്‍ എം.എല്‍.എയെ പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ.

October 3, 2024 - 2:40 pm

മലപ്പുറം: കെ.ടി ജലീല്‍ എം.എൽ.എ. മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും, ഞാന്‍ എന്റെ സ്വന്തം കാൽ ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. .

പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളോട് പൂര്‍ണ വിയോജിപ്പാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി അൻവർ രംഗത്തെത്തിയത്.

ജീവനില്‍ പേടിയുള്ളതുകൊണ്ടാകാം ജലീലിന്റെ പിന്മാറ്റം

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അന്‍വറിന്റെ വാദം തള്ളിയ ജലീല്‍ എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നും പറഞ്ഞിരുന്നു. അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതിന് ശേഷമായിരുന്നു ജലീലിന്റെ പിന്മാറ്റം.

അതേസമയം ‘ കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിനെ സംബന്ധിച്ച്‌ അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകുമെന്നും ജീവനില്‍ പേടിയുള്ളതുകൊണ്ടാകാം ജലീല്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അൻവർ പറഞ്ഞു .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *