തിരുവനന്തപുരം: വ്യാജ നിര്‍മ്മിതിയുടെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും കയര്‍ എടുത്ത് കെട്ടിത്തൂങ്ങി ചത്തൂടേയെന്നും സുരേന്ദ്രൻ ചോദിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹവാല, ലഹരിക്കടത്ത് എന്നിവ നടക്കുന്നത് കേരളത്തിലാണ്. അന്‍വർ കള്ളക്കടത്തുകാരനാണെങ്കില്‍ എന്തിന് രണ്ട് തവണ സീറ്റ് കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
പത്രത്തിന്റെ പേര് ഹിന്ദുവെന്നാണെങ്കിലും പത്രം ആന്റി ഹിന്ദുവാണ്
സംസ്ഥാനത്ത് ഔദ്യോഗിക പദവികളുടെ മറവില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ട്. കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറയുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പി വി അന്‍വറിനെതിരെ അപകീര്‍ത്തി കേസ് കൊടുക്കാതെ മുഖ്യമന്ത്രി ഒത്തു തീര്‍പ്പിന് ശ്രമിച്ചു.ഹിന്ദു പത്രത്തിന്റെ പേര് ഹിന്ദുവെന്നാണെങ്കിലും പത്രം ആന്റി ഹിന്ദുവാണ്. അഭിമുഖം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി അറിയാതെ ഒരാള്‍ മുറിയില്‍ കയറി എന്നാണ് ന്യായീകരണം. ഇവര്‍ മുഖ്യമന്ത്രിക്കൊപ്പമാണ് മുറിയില്‍ പോയത് എന്നതിന് തെളിവുണ്ട്.
പിണറായി വിജയനുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന നേതാവാണ് വി ഡി സതീശൻ
മുഖ്യമന്ത്രി രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം. തല ഏതാ വാല്‍ ഏതാ എന്നറിയാത്ത പാര്‍ട്ടി ആണ് സിപിഐ. സിപിഐയുടെ ഏതെങ്കിലും ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുമോ. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ ഫോണ്‍ പോലും ചോര്‍ത്താന്‍ കഴിയുന്ന ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. വി ഡി സതീശനെ പോലെ ഇത്രയും കാപട്യം ഉള്ള നേതാവ് വേറെ ഇല്ല. പിണറായി വിജയനുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന നേതാവാണ് വി ഡി സതീശനെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
