റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്

October 11, 2024 - 5:19 am

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള 2024 ലെ നൊബേല്‍ പുരസ്കാരം ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്. നൊബേല്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയക്കാരിയാണ് അമ്പത്തിമൂന്നുകാരിയായ കാംഗ്. ദക്ഷിണകൊറിയൻ നോവലിസ്റ്റ് ഹാൻ സെംഗ് വോണിന്‍റെ മകളാണ് കാംഗ്. ഇവർ രചിച്ച ‘ദി വെജിറ്റേറിയൻ’ എന്ന നോവല്‍ 2016ലെ ഇന്‍റർനാഷണല്‍ ബുക്കർ പ്രൈസ് നേടിയിരുന്നു. “”ചരിത്രപരമായ സംഘർഷങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്‍റെ ദുർബലസ്വഭാവത്തെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണമായ കാവ്യാത്മക ഗദ്യം” എന്നാണു കാംഗിന്‍റെ എഴുത്തിനെ നൊബേല്‍ കമ്മിറ്റി വിശേഷിപ്പിച്ചത്.

കാംഗിന്‍റെ കൃതികള്‍ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1993ലാണ് കാംഗിന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. തുടക്കത്തില്‍ കവിതകളാണ് എഴുതിയിരുന്നത്. 1998ല്‍ ആദ്യ നോവല്‍ “ബ്ലാക്ക് ഡീയർ’ പുറത്തിറങ്ങി. കാംഗിന്‍റെ കൃതികള്‍ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.”ഹ്യൂമൻ ആക്‌ട്സ്’എന്ന നോവല്‍ 2018ല്‍ ഇന്‍റർനാഷണല്‍ ബുക്കർ പുരസ്കാരത്തിന്‍റെ അന്തിമപട്ടികയില്‍ ഇടം നേടി. ‌സാഹിത്യ നൊബേല്‍ പുരസ്കാരം നേടിയ പതിനേഴാമത്തെ വനിതയാണ് കാംഗ്; ആദ്യത്തെ ദക്ഷിണകൊറിയക്കാരിയും. 2022ല്‍ ഫ്രഞ്ച് എഴുത്തുകാരി അന്നീ ഏർണോ സാഹിത്യ നൊബേല്‍ നേടിയിരുന്നു.

സമാധാനത്തിനുള്ള നൊബേല്‍ ഒക്ടോബർ 11നും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം 14നും പ്രഖ്യാപിക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *