റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് പൂമാലകളും കാവിഷാളുകളുമായി ഹിന്ദുത്വ സംഘടനകള്‍

October 14, 2024 - 11:18 am

ബെങ്കളൂരു: ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ​ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് അസാമാന്യ വരവേല്‍പ്പുനൽകി ഹിന്ദുത്വ സംഘടനകള്‍ . 2024 ഒക്ടോബര്‍ ഒന്‍പതിനാണ് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചത്. ഒക്ടോബര്‍ 11ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഇവര്‍ പുറത്തിറങ്ങി.

പൂമാലകളും കാവിഷാളുകളും അണിയിച്ചു സ്വീകരിച്ചു.

പരശുറാം വാഗ്മോറിനെയും മനോഹര്‍ യാദവിനെയും പൂമാലകളും കാവിഷാളുകളും അണിയിച്ചു സ്വീകരിച്ചെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശേഷം ഛത്രപതി ശിവജിയുടെ പ്രതിമയ്ക്കടുത്തേക്ക് കൊണ്ടുപോവുകയും കലിക ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *