റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

October 17, 2024 - 7:05 am

.വർക്കല: .സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങള്‍ ഉള്‍പെടുത്തുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെട്ടൂർ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം നിർവഹിച്ച് സംസംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി .

അഡ്വ. വി.ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സെക്രട്ടറിയേറ്റംഗം ബി.പി.മുരളി, ജില്ലാകമ്മിറ്റി അംഗം അഡ്വ.എസ്.ഷാജഹാൻ, വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്, നഗരസഭ ചെയർമാൻ കെ.എം.ലാജി, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുനില്‍ലാല്‍, വെട്ടൂർ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.സുധാകരൻ, എസ്.സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *