റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു

October 18, 2024 - 10:44 am

ജറുശലേം : വടക്കൻ ​ഗാസയിൽ .ിസ്രയേൽ നടത്തിയ ബോെബാക്രമണത്തിൽ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. 2024 ഒക്ടോബർ 16 ബുധനാഴ്ച നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍ പൗരന്മാര്‍ക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആയിരക്കണക്കിന് നിരപരാധികള്‍ക്കുമെതിരെ നടത്തുന്ന തീവ്രവാദത്തിന്റെ ഹീന പ്രവര്‍ത്തികളുടെ ഉത്തരവാദിയാണ് സിന്‍വറെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് പറഞ്ഞു

റാഡിക്കല്‍ ഇസ്ലാമിന്റെ അച്ചുതണ്ടിനെതിരായ മുഴുവന്‍ സ്വതന്ത്ര ലോകത്തിന്റെയും വിജയമാണിത്.

‘ഇത് ഇസ്രയേലിന്റെ സൈനികവും ധാര്‍മികവുമായ നേട്ടമാണ്. ഇറാന്റെ നേതൃത്വത്തിലുള്ള റാഡിക്കല്‍ ഇസ്ലാമിന്റെ അച്ചുതണ്ടിനെതിരായ മുഴുവന്‍ സ്വതന്ത്ര ലോകത്തിന്റെയും വിജയമാണിത്. സിന്‍വറിന്റെ വധം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത തുറക്കുകയും ഹമാസും ഇറാന്റെ നിയന്ത്രണവുമില്ലാതെയുള്ള പുതിയ ഗാസയിലേക്കുള്ള മാറ്റത്തിലേക്കുള്ള വഴിയുമാണ്’, ഇസ്രയേല്‍ കട്സ് പറഞ്ഞു.ഹമാസിന്റെ ബന്ദികളായി കഴിയുന്ന 101 പേരെ അടിയന്തരമായി മോചിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചു.

ഹമാസ് നേതാവ് യഹ്യ സിന്‍വറിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയ സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചു. ഇത് ലോകത്തിന് ഒരു നല്ല ദിവസമാണ് എന്നാണ് ജോ ബൈഡന്റെ പ്രതികരണം. ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള പ്രധാന തടസ്സം നീങ്ങിയെന്നും ജോ ബൈഡന്‍ പറഞ്ഞു. ഇത് ഇസ്രയേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്, ജോ ബൈഡന്‍ വ്യക്തമാക്കി. അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘര്‍ഷം എന്നന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചര്‍ച്ച ചെയ്യാനും ഉടന്‍ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *