റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രിയങ്ക ഗാന്ധിക്ക് 12 കോടി രൂപയുടെ സ്വത്തുളളതായി സത്യവാങ്മൂലം

October 24, 2024 - 5:59 am

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്.നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉള്‍പ്പെടെ 4.24 കോടി രൂപയുടെ ജംഗമവസ്തുക്കളും 7.74 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. 2.1 കോടി രൂപയുടെ ഭൂസ്വത്തുക്കള്‍ ഉണ്ട്. 15.75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

ഭർത്താവ് റോബർട്ട് വധ്ര സമ്മാനമായി നല്കിയ ഹോണ്ട സിആർവി കാർ, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം എന്നിവയുണ്ട്.ഹിമാചല്‍ പ്രദേശിലെ സിംലയില്‍ സ്വന്തമായി വീടുണ്ടെന്നും അത് 5.63 കോടി രൂപ വിലമതിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭർത്താവ് റോബർട്ട് വധ്രയുടെ ആസ്തി 37.91 കോടി രൂപ.

ഭർത്താവ് റോബർട്ട് വധ്രക്ക് 37.91 കോടി രൂപയുടെ ജംഗമവസ്തുക്കളും 27.64 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *