റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു

November 7, 2024 - 11:44 am

ചെന്നൈ : ആശുപത്രിയുടെ ക്യൂആർ കോഡിനുപകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാരൂര്‍ സ്വദേശി എം.സൗമ്യ (24) ആണ് പിടിയിലായത്.അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറാണ് യുവതി. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിച്ചാണ് തട്ടിപ്പുനടത്തിയത്.2022 ഫെബ്രുവരി മുതല്‍ സൗമ്യ പണം തട്ടുന്നതായും 52.24 ലക്ഷം രൂപ തട്ടിയെടുത്തതായും തെളിഞ്ഞു.

യുവതിയെ റിമാന്‍ഡ് ചെയ്തു

ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാന്‍ഡ് ചെയ്തു. പല ബില്ലുകളും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അണ്ണാനഗറില്‍ ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന ഡോ.ബി.മൈഥിലി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മേയ് മുതല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില രോഗികളുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു കണ്ടെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *