ചെറുതോണി: . ഇടുക്കി മെഡിക്കല്‍ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങളാരംഭിക്കുന്നതിനും നവംബർ 6ന് .ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ കമ്മറ്റിയോഗം തീരുമാനിച്ചു.
.കാർഡിയോളജി, ന്യൂറോ ഉള്‍പ്പെടെയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമല്ല. ഒ.പി വിഭാഗങ്ങളില്‍ പല ദിവസങ്ങളിലും ഡോക്ടർമാരുടെ എണ്ണം കുറവാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും രോഗികളും ഇതുമൂലം വളരെയേറെ കഷ്ടപ്പെടുകയാണ്. പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണക്കുറവ് പലപ്പോഴും ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
സീനിയേഴ്സായ പ്രൊഫസർമാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളേയും നിയമിക്കണം
കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർമാരോടൊപ്പം സീനിയേഴ്സായ പ്രൊഫസർമാരെയും ആവശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫുകളേയും നിയമിക്കണം. എം.ആർ.ഐ സ്‌കാനിംഗ് സംവിധാനം ഉടൻ ആരംഭിക്കണം. കിടപ്പു രോഗികള്‍ക്കു പുറമെ ആവശ്യമായ എല്ലാ രോഗികള്‍ക്കും സി.ടി സ്‌കാൻ പ്രയോജനപ്പെടുത്തണം. മരുന്നുകളുടെ കുറവു മൂലം രോഗികളെ വിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരുന്ന അവസ്ഥ പരിഹരിക്കാൻ ആവശ്യമായ മരുന്നുകളെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുളള അനാസ്ഥ അവസാനിപ്പിക്കണം
ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സി.എച്ച്.ആർ വിഷയത്തില്‍ ഇടതുമുന്നണി സർക്കാരിന്റെ ഇരട്ടത്താപ്പ് നയം തിരുത്തി ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 16ന് രാവിലെ 10.30ന് ചെറുതോണി ടൗണ്‍ഹാളില്‍ യു.ഡി.എഫ് ജില്ലാ കമ്മറ്റി നടത്തുന്ന സമരപ്രഖ്യാപന കണ്‍വെൻഷനില്‍ 400 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് മണ്ഡലം കമ്മറ്റി യോഗങ്ങള്‍ 11, 12 തീയതികളില്‍ കൂടും.
ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ യോഗത്തില്‍ നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനർ പ്രൊഫ.എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം കണ്‍വീനർ ജോയി കൊച്ചുകരോട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് മൈക്കിള്‍, നോബിള്‍ ജോസഫ്, വർഗീസ് വെട്ടിയാങ്കല്‍, എം.കെ.നവാസ്, സാം ജോർജ്, അനീഷ് ചേനക്കര, വി.എ. ഉലഹന്നാൻ, ജോബി ജോസ്, പി.എം. ഫ്രാൻസിസ്, അനീഷ് മണ്ണൂർ, സിജു ചക്കുംമൂട്ടില്‍, സാജു കാരക്കുന്നേല്‍, സി.പി. സലീം, ജോബി തയ്യില്‍, പി.ഡി. ജോസഫ്, ടോമി തൈലംമനാല്‍ എന്നിവർ പ്രസംഗിച്ചു
