ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. 15ന് സെന്‍റ് ജോസഫ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. എൻ. ബാലഗോപാല്‍, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ലിയോതേർട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്‌സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്.
എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തി
ഇത്തവണ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമധേയത്തില്‍ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തി. 5,000 ത്തോളം വിദ്യാർഥികള്‍ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്.
.ടുക്കും
