റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധിയുടെ നാലു തലമുറ വന്നാല്‍പ്പോലും മുസ്‌ലിംകള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

November 14, 2024 - 6:20 am

മുംബൈ: മുസ്‌ലിംകള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാഹുല്‍ ഗാന്ധിയുടെ നാലു തലമുറ വന്നാല്‍പ്പോലും മുസ്‌ലിംകള്‍ക്കുള്ള സംവരണം ലഭിക്കില്ല. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കേണ്ടിവരും.

ഇന്ദിരാഗാന്ധി തിരികെ വന്നാല്‍പ്പോലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ സാധിക്കില്ല.

ജമ്മു കാഷ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെയും അമിത് ഷാ പരിഹസിച്ചു. ”കാഷ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി തിരികെ വന്നാല്‍പ്പോലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ സാധിക്കില്ല. പത്തുവര്‍ഷത്തെ സോണിയ-മന്‍മോഹന്‍ സിംഗ് ഭരണത്തില്‍ പാക്കിസ്ഥാനില്‍നിന്നെത്തുന്ന ആര്‍ക്കും സ്വതന്ത്രമായി ബോംബ് സ്ഫോടനം നടത്താമായിരുന്നു. എന്നാല്‍ മോദി ഭരണം അതെല്ലാം ഇല്ലാതാക്കി”- അമിത് ഷാ പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യത്തെ ഔറംഗസേബ് ഫാന്‍സ് ക്ലബ് എന്ന് വിശേഷിപ്പിച്ച അമിത് ഷാ മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നും പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *