റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയില്‍

November 17, 2024 - 12:59 pm

തിരുവനന്തപുരം: കെഎസ്‌ഇബി വിതരണത്തിനായി വാങ്ങിക്കൂട്ടിയ എല്‍ഇഡ‍ി ബള്‍ബുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു .81,000 ബള്‍‌ബുകളാണ് ഉപയോഗശൂന്യമായത്. 54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തില്‍‌ 7.36 കോടി രൂപയാണ് കെഎസ്‌ഇബി നല്‍കാനുള്ളത്. മൂന്ന് വർഷത്തെ ഗ്യാരൻ്റി കാലാവധിയുള്ളവയായിരുന്നു ഈ ബള്‍ബുകള്‍. എന്നാല്‍ ഒക്ടോബർ 31-ന് കാലാവധി അവസാനിച്ചു. പഴയ സിഎഫ്‌എല്‍, ഇൻകാൻഡസെൻ്റ് ബള്‍ബുകള്‍ കെഎസ്‌ഇബി ഓഫീസുകളില്‍ ശേഖരിച്ചിരുന്നു. പകരം എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതായിരുന്നു പദ്ധതിയ ഇവ സംസ്കരിക്കാൻ ബള്‍ബ് ഒന്നിന് അഞ്ച് രൂപ നിരക്കില്‍‌ വാങ്ങിയിരുന്നു.

സൗജന്യ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ നല്‍കുകയായിരുന്നു ലക്ഷ്യം.

ഈ ബള്‍ബുകള്‍ അങ്കണവാടികള്‍, 50 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍, ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ ഈ എല്‍ഇഡികള്‍ വിതരണം ചെയ്യാനാണ് കെഎസ്‌ഇബിയുടെ നീക്കം. 2018-ലാണ് പദ്ധതി ആരംഭിച്ചത്. 80 ലക്ഷം ഗാർഹിക ഉപയോക്താക്കള്‍ക്ക് ഫിലമെൻ്റ്, സിഎഫ്‌എല്‍ ബള്‍ബുകള്‍ക്ക് പകരം സൗജന്യ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. പദ്ധതിയില്‍ കേവലം 19 ലക്ഷം പേർ മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇത് വൻ തിരിച്ചടിയാണ് സർക്കാരിന് നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *