റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് ഭാസ്കര്‍ റാവു

November 18, 2024 - 4:37 pm

ബംഗളൂരു: ഇന്ത്യൻ റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്.2024 നവംബർ 16 ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹസ്രത്ത് നിസാമുദ്ദീൻ – ബംഗളൂരു രാജധാനി എക്സ്പ്രസ് വൈകിയതിലാണ് ബിജെപി നേതാവും മുൻ ഐപിഎസ് ഓഫീസറുമായ ഭാസ്കര്‍ റാവുവിന്‍റെ വിമര്‍ശനം.ഞായറാഴ്ച രാവിലെ 5.30 നാണ് ട്രെയിൻ പുറപ്പെട്ടത്.ഇന്ത്യൻ റെയില്‍വേയുടെ ആശയവിനിമയത്തിന്‍റെ അഭാവത്തെക്കുറിച്ചും യാത്രക്കാർക്ക്, പ്രത്യേകിച്ച്‌ പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍ തുടങ്ങിയര്‍ ഒറ്റരാത്രി മുഴുവൻ പ്ലാറ്റ്‌ഫോമില്‍ ഒറ്റപ്പെട്ടുപോയതിലുമാണ് ഭാസ്കര്‍ റാവു നിരാശ പ്രകടിപ്പിച്ചത്

അപ്‌ഡേറ്റുകള്‍ നല്‍കാനോ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാനോ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.

ശരിയായ ആശയവിനിമയമോ സൗകര്യമോ ഇല്ലാതെ യാത്രക്കാർ തുടർച്ചയായി ഇത്തരം കാലതാമസത്തിന് വിധേയരാകുന്നത് എന്തുകൊണ്ടാണെന്ന് റാവു ചോദിച്ചു.”ഞങ്ങള്‍ നിങ്ങളെ വളരെയധികം വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഞങ്ങളെ നിഷ്കരുണം ശിക്ഷിക്കുന്നത്? – ഭാസ്കര്‍ റാവു എക്സിലൂടെ പ്രതികരിച്ചു. ഒരു ട്രെയിൻ വൈകി ഓടുന്നതാണ് കാലതാമസത്തിന് കാരണമായത്. എന്നാല്‍ അപ്‌ഡേറ്റുകള്‍ നല്‍കാനോ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാനോ റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *