റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ സ്ഥാപിക്കണം വാഴൂർസോമൻ എം.എല്‍.എ

November 22, 2024 - 6:35 am

.പീരുമേട്: ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാഴൂർസോമൻ എം.എല്‍.എ.മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.. ജില്ല രൂപീകരിച്ച്‌ അൻപതാണ്ടുകള്‍ പിന്നിട്ടിട്ടും ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഇപ്പോഴും കോട്ടയത്തുതന്നെയാണ്.

പീരുമേട്‌കേന്ദ്രമാക്കി പുതിയറേഞ്ച് ഓഫീസ് അനുവദിക്കുക, കാട്ടാനകളും കാട്ടുപോത്തും കടന്നുവരുന്ന പീരുമേട്,തോട്ടപ്പുര, 44 ആം മൈല്‍റോഡ്, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ ഉത്തരവുപ്രകാരം ആദിവാസികള്‍ക്ക്‌ തോട്ടാപ്പുരറോഡ് തുറന്നുകൊടുക്കുക, പീരുമേട്ടില്‍ പുതിയ ഒരു ആർ.ആർ.ടി. ടീമിനെകൂടി അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ വാഴൂർസോമൻ എം.എല്‍.എ. ആവശ്യപ്പെട്ടിരി ക്കുന്നത്.

വനം വകുപ്പ്മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്

തോട്ടാപ്പുരറോഡ് പഴയ കെ കെറോഡാണ്. നൂറ്റാണ്ട് പഴക്കമുള്ള ഈ റോഡ് വനം വകുപ്പ് അടച്ചുവച്ചിരിക്കുകയാണ്. .റോഡിന്റെ തെക്ക് ഭാഗത്ത് സൗരോർജവേലി നിർമ്മിച്ചാല്‍ കാട്ടുമൃഗങ്ങളുടെ ജനവാസമേഖലയിലേക്കുള്ള കടന്നുവരവ് ഇല്ലാതാക്കാൻ കഴിയും.നാട്ടുകാരും, വിവിധ സംഘടനകളും നിവേദനം നല്‍കിയിരുന്നു.വനം വകുപ്പ്മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

രൂക്ഷമായ വന്യമ്യഗ ശല്യം കാരണം ജനങ്ങള്‍ക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമുണ്ട്

കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ തുടങ്ങിയ മൃഗങ്ങള്‍ പീരുമേട് ജനവാസമേഖലയില്‍ ഇറങ്ങി ജനങ്ങള്‍ക്ക് ഭീതി പരത്തുകയാണ്.എരുമേലി റെയിഞ്ച് ഓഫീസിന്റെപ്രവർത്തനമേഖല പൂർണ്ണമായും പീരുമേട് മണ്ഡലത്തിലാണ്. രൂക്ഷമായ വന്യമ്യഗ ശല്യം കാരാണം ജനങ്ങള്‍ക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എം.എല്‍.എനല്‍കിയ നിവേദനത്തില്‍ പറയുന്നു. പെരുവന്താനം റ്റി ആർ.ആന്റ് റ്റി. റബ്ബർ എസ്റ്റേറ്റില്‍ 21 ആനകള്‍ കൂട്ടത്തോടെ ഇറങ്ങിയപ്പോള്‍ ആനയെ വനത്തിലേക്ക് തുരത്താൻതേക്കടിയില്‍ നിന്നുംഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് ഉള്‍ വനത്തിലേക്ക് ഓടിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *