റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്

December 7, 2024 - 3:56 am

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്.സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതെന്നാണ് വിശദീകരണം. സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിന് ഇതുമായി ബന്ധമില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന് ഏജന്‍റ് ആർഡിഒക്ക്‌ വിശദീകരണം നല്‍കി. വിവാദ ഭാഗങ്ങളെക്കുറിച്ച്‌ അറിയില്ലെന്നും ഭിന്നിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

സന്ദീപ് വാര്യരുടെ പഴയ മുസ്‌ലീം വിരുദ്ധ പരാമർശങ്ങളാണ് ഒന്നാം പേജില്‍ പരസ്യമായത്.

എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സുപ്രഭാതം,സിറാജ് പത്രങ്ങളിലാണ് സന്ദീപ് വാര്യർക്കെതിരെ എല്‍ഡിഎഫ് പരസ്യം നല്‍കിയിരുന്നത്. സംഭവത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച്‌ സമസ്ത ഇകെ വിഭാഗത്തിന്‍റെ സുപ്രഭാതത്തിലെയും എപി വിഭാഗത്തിന്‍റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ മുസ്‌ലീം വിരുദ്ധ പരാമർശങ്ങളാണ് സിറാജിന്‍റെയും സുപ്രഭാതത്തിന്‍റെയും ഒന്നാം പേജില്‍ പരസ്യമായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *