Tag
ന്യൂസ് ഡെസ്ക്

ആലിന്‍ ഷെറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന്‍ റെജി ശാമുവല്‍

February 17, 2026 - 7:09 am

മല്ലപ്പള്ളി | അവയവദാനം നടത്തിയ ആലിന്‍ ഷെറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന്‍ റെജി ശാമുവല്‍. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. സര്‍ക്കാരിനാണ് അവയവങ്ങള്‍ നല്‍കിയത്.അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ചികിത്സാസഹായം നല്‍കാനെന്ന പേരിലും തട്ടിപ്പിന് ശ്രമം നടക്കുന്നതായി അറിഞ്ഞെന്നും റെജി ശാമുവല്‍ പറഞ്ഞു. ഇന്ന് (ഫെബ്രുവരി 16)വീട്ടിലെത്തിയ മുഖ്യമന്ത്രിയുടെയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

റെജി ശാമുവലിന്റെ സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണിലേക്കും ധനസഹായം അഭ്യര്‍ഥിച്ച് ഫോൺവിളി.

റെജി ശാമുവലിന്റെ സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണിലേക്കും ധനസഹായം അഭ്യര്‍ഥിച്ച് തട്ടിപ്പുകാരുടെ വിളിയെത്തിയതോടെയാണ് പിരിവ് കാര്യം ശ്രദ്ധയില്‍പെടുന്നത്. 0487- 2223002 എന്ന നമ്പറില്‍ നിന്നാണ് വിളിയെത്തിയത്. അയിരൂര്‍ സ്വദേശിയായ വിമുക്തഭടന്‍ എ ആര്‍ കെ പിള്ളയെ വിളിച്ചത് ഒരു സ്ത്രീയാണ്. ആലിനിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ രൂപവത്കരിച്ച സംഘടനയുടെ ആളെന്നാണ് പരിചയപ്പെടുത്തിയത്. എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍, വിളിച്ച നമ്പറിന്റെ കോഡ് തൃശൂരിലേത് ആയിരുന്നു. റെജി തന്റെ സുഹൃത്താണെന്നും കുടുംബം ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എ ആര്‍ കെ പിള്ള അറിയിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമെന്ന സന്ദേശമാണ് ലഭിച്ചത്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *