റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാസയില്‍ വെടിനിര്‍ത്തല്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്

January 15, 2025 - 6:24 am

ദോഹ: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ ഇസ്രയേലിനും ഹമാസിനും കൈമാറിയതായി ഖത്തര്‍ അറിയിച്ചു.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നത്. ഇതിനിടെ, ഹമാസ് സംഘം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ത്താനിയുമായി കൂടിക്കാഴ്ചയും നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായാണ് സംഘം ഖത്തറിലെത്തിയത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്ററ് പ്രതിനിധി സ്ററീവ് വിറ്റ്കോഫ്, സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതിനിധി ബ്രെറ്റ് മക്ഗര്‍ക് എന്നിവര്‍ ദോഹയില്‍ നടന്ന അവസാന ഘട്ട മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളികളായതായി റിപ്പോര്‍ട്ടുണ്ട്.

ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് മുമ്പായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം സാധ്യമാക്കുകയാണ് ലക്ഷ്യം

ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ചീഫ് ഡേവിഡ് ബര്‍ണിയ, ആഭ്യന്തര സുരക്ഷ വിഭാഗമായ ഷിന്‍ ബെത് മേധാവി റോണന്‍ ബാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജനുവരി 12 ന് ദോഹയിലെത്തി. ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് മുമ്പായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം സാധ്യമാക്കുകയാണ് അമേരിക്ക ഉള്‍പ്പെടെ മധ്യസ്ഥ സംഘത്തിന്റെ ലക്ഷ്യം.

കരാറിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കരാറിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കുക, ബന്ദി കൈമാറ്റം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുക എന്നീ നിര്‍ദേശങ്ങള്‍ കരാറിലുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *