റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.വി. അൻവറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

January 15, 2025 - 6:12 am

തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച പി.വി. അൻവറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അൻവറിന്‍റേതു നല്ല തീരുമാനമാണ്.അൻവർ അപേക്ഷ നല്‍കിയാല്‍ ചർച്ചചെയ്യും. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച്‌ കമ്മിറ്റി ചർച്ചചെയ്ത് തീരുമാനമെടുക്കും. എന്തുവന്നാലും നിലമ്പൂരില്‍ വൻഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കും

യുഡിഎഫിന്‍റെ ഭാഗമാകണമെന്ന് പറഞ്ഞാല്‍ ചർച്ചചെയ്യും.

അൻവറുമായി ബന്ധപ്പെട്ട് യുഡിഎഫിലോ കോണ്‍ഗ്രസിലോ യാതൊരു ചർച്ചയുമുണ്ടായിട്ടില്ല. യുഡിഎഫിന്‍റെ ഭാഗമാകണമെന്ന് പറഞ്ഞാല്‍ അപ്പോള്‍ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *