റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി

January 20, 2025 - 6:02 am

കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്തുനിന്നുള്ള ആരോ എന്തോ കുട്ടികള്‍ക്ക് കുടിക്കാൻ നല്‍കിയെന്ന് മാത്രമാണ് അദ്ധ്യാപകർക്ക് ലഭിച്ച വിവരം.

കുട്ടികള്‍ക്ക് കുടിക്കാനായി പുറത്തുനിന്നുള്ള ആരോ എന്തോ നല്‍കിയെന്ന് മാത്രമാണ് അദ്ധ്യാപകർക്ക് ലഭിച്ച വിവരം. ഉച്ചയോടെ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. ഇതിനിടെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വിദ്യാർത്ഥി ഛർദ്ദിക്കുകയും ബോധം കെട്ട് വീഴുകയുമായിരുന്നു. കുട്ടിയുടെ രക്തത്തില്‍ രാസലായനി കലർന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബാക്കി മൂന്ന് വിദ്യാർത്ഥികള്‍ക്ക് കാര്യമായ പ്രശ്നം ഇല്ല

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *