റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിപിഇ കിറ്റ് അഴിമതി : മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരടക്കം 12 പേർക്കെതിരെ വിജിലൻസിൽ പരാതി

January 23, 2025 - 6:56 am

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ 10.23കോടി അധികബാധ്യതയും ക്രമക്കേടുമുണ്ടായെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിൻസിൽ പരാതി. പൊതുപ്രവർത്തകനായ പായിച്ചറ നവാസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെ 12 പേർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതി. അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്‍റെ അനുമതി വേണം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *