റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി പി രാജീവിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സമ്മേളനം

January 27, 2025 - 5:40 am

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനെ വിമർശിച്ച്‌ പ്രതിനിധികള്‍. ആഭ്യന്തര വകുപ്പിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമർശിച്ചു.വ്യവസായ മന്ത്രി ജില്ലയിലെ തൊഴില്‍പ്രശ്നങ്ങളില്‍ പോലും ഇടപെടുന്നില്ലെന്ന് പ്രതിനിധികള്‍ വിമർശിച്ചു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ബി.ജെ.പിയുടെ കയ്യിലായെന്നും ഒരു വിഭാഗം ആരോപിച്ചു. പാർട്ടിക്കാർക്ക് പൊലീസിന്റെ മർദനം ഏല്‍ക്കേണ്ട സാഹചര്യ മാണുള്ളത്. പൊലീസ് പാർട്ടിക്കാരുടെ പരാതികള്‍പോലും കേള്‍ക്കുന്നില്ല.

മന്ത്രിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിൽ ജനുവരി 25 ശനിയാഴ്ച റിപ്പോർട്ട് അവതരണം നടന്നു. രണ്ടാം ദിവസമായിരുന്നു ജനുവരി 26ന് പ്രതിനിധികള്‍ റിപ്പോർട്ടിൻമേല്‍ ചർച്ച നടത്തി. ചർച്ചയിലാണ് മന്ത്രിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുയർന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *