റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രൂവറി വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് എം വി ഗോവിന്ദൻ

January 29, 2025 - 12:44 pm

തിരുവനന്തപുരം: സർക്കാറിൻ്റെ മദ്യനയത്തില്‍ മാറ്റമില്ലെന്നും ബ്രൂവറി വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ബ്രൂവറി വിഷയത്തില്‍ സിപിഐ എടുക്കുന്ന തീരുമാനങ്ങള്‍ അവരുടേത് മാത്രമാണെന്നും അവർക്ക് എന്തുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നത് അവരോട് ചോദിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആരുടേയും കുടിവെള്ളം മുട്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല

പാലക്കാട് മദ്യനിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുമായി ഇനിയും ചർച്ചക്കു തയ്യാറാണെന്നും ഗോവിന്ദൻ പറഞ്ഞു. . ആരുടേയും കുടിവെള്ളം മുട്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മഴവെള്ളം ഉപയോഗിച്ചായിരിക്കും പദ്ധതിക്കാവശ്യമായ ജലം കണ്ടെത്തുക എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *