റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്

January 29, 2025 - 5:03 am

ബം​ഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്.സി) മുൻ ഡയറക്ടർ ബലറാം അടക്കം 16 പേർക്കെതിരെയും കേസുണ്ട്. ഐ.ഐ.എസ്.സിയില്‍ സസ്‌റ്റൈനബിള്‍ ടെക്‌നോളജി മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുർഗപ്പയുടെ പരാതിയിലാണ് നടപടി.

ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ല.

സിവില്‍ ആൻഡ് സെഷൻസ് കോടതിയുടെ (സി.സി.എച്ച്‌) നിർദ്ദേശാടിസ്ഥാനത്തില്‍ സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2014 ല്‍ വ്യാജ ഹണി ട്രാപ്പ് കേസില്‍ കുടുക്കിയതായും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും തുടർന്ന് സർവീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും ദുർഗപ്പയുടെ പരാതിയില്‍ പറയുന്നു. ഐ.ഐ.എസ്.സി ബോർഡ് ഒഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചെങ്കിലും സഹായിച്ചില്ല. ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ല.

എൻ.ജി.ഒയില്‍ നിന്ന് ഒരംഗം പോലും കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല.

എൻ.ജി.ഒയില്‍ നിന്ന് ഒരംഗം പോലും കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല തന്നെ തിരിച്ചെടുക്കാൻ ഐ.ഐ.എസ്.സി സമ്മതിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഇക്കാരണത്താല്‍ മറ്റെവിടെയും ജോലി ലഭിച്ചില്ലെന്നും പ്രൊഫ. ദുർഗപ്പ ആരോപിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *