റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

February 6, 2025 - 7:07 pm

തിരുവനന്തപുരം: മദ്യനിര്‍മാണശാല വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ്. സര്‍ക്കാരിന്റെ മദ്യം വരുന്നതിന് മുമ്പേ ഒയാസിസ് കമ്പനിയെ ക്ഷണിച്ചു. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം സര്‍ക്കാര്‍ മാറ്റിയതെന്നും വി.ഡി.സതീശൻ ആരോപിച്ചു. . ഒയാസിസ് വന്നത് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ്. കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി

എന്ത് വൃത്തികേടും ചെയ്യുന്ന തരത്തിലേക്ക് പോലീസ് അധഃപതിച്ചു. വിവാഹസത്കാരത്തില്‍ പോയി മടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. എക്‌സൈസും പോലീസും നിര്‍ജീവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *