റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

February 10, 2025 - 6:24 am

വൈപ്പിൻ: അനധികൃതമായി മത്സ്യബന്ധനം നടത്തിയ ‘നിലുഫർ” ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.ഞാറയ്‌ക്കലിന് പടിഞ്ഞാറ് ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ട് പിടികൂടിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത ഇനത്തില്‍ 32,750 രൂപ ട്രഷറിയില്‍ അടച്ചു. .ബോട്ട് ഉടമയ്ക്ക് 2,50,000 രൂപ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് പി. പിഴ ചുമത്തി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഭിരാമി, ഗാർഡുമാരായ അനീഷ്, വിഷ്ണു, ലൈഫ് ഗാർഡുമാരായ ഉദയരാജ്, സുരാജ് എന്നിവർ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *